കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ ഒരേ നോക്കിൽ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. ഈ ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു.
അരവിന്ദ് സ്വാമിയും , കുഞ്ചാക്കോബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.
അതേസമയം പാട്ടിലെ കുഞ്ചാക്കോബോബന്റെ വേറിട്ട ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.ചാക്കോച്ചൻ സിനിമയിലെത്തി 25 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ തമിഴ് സിനിമ പുറത്തിറങ്ങുന്നത്.
25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ഈ ചിത്രത്തിൽ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലബാൻ റാണെ, ശ്രീകുമാർ മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സഞ്ജീവാണ്.
സംഗീതവും ബി.ജി.എമ്മും നിർവഹിച്ചിരിക്കുന്നത് എ.എച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഛായാഗ്രാഹണം- ഗൗതം ശങ്കർ. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. ആക്ഷൻ: സ്റ്റണ്ട് സിൽവ.
വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ്- റോണക്സ് സേവ്യർ. സൗണ്ട് ഡിസൈണർ രംഗനാഥ് രവി. കലാസംവിധാനം: സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, കൊറിയോഗ്രാഫർ: സജ്ന നജാം, പ്രൊഡക്ഷൻ കൺട്രോളർ: സുനിത് ശങ്കർ, കാസ്റ്റിംഗ് ഡയറക്ടർ: ഷനീം സാവേദ്, റീ-റെക്കോർഡിംഗ് മിക്സർ: കണ്ണൻ ഗണപത്, സ്റ്റിൽസ്: റോഷ് കൊളത്തൂർ, ഢഎത: പ്രോമിസ്, ഡിസൈനുകൾ: യെല്ലോടൂത്ത്സ്, കളറിംഗ്: ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ്: സുജിത്ത് സദാശിവൻ, അഡീഷണൽ ഛായാഗ്രഹണം: വിജയ്
പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. പി.ആർ.ഒ ആതിര ദിൽജിത്ത്.