CinemaVideos

കുടുക്ക് 2025 ലെ വീഡിയോ സോങ് ട്രെൻഡിങ്ങിൽ

Maaran Video Song From Kudukku 2025 trending on YouTube

കുടുക്ക് 2025 എന്ന ചിത്രത്തിലെ മാരൻ മറുകിൽ ചോരും എന്ന പുതിയ പാട്ട് പുറത്തിറങ്ങി. സിദ്ധ് ശ്രീറാമും ഭൂമീയും ചേര്‍ന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനും സംഗീതം നൽകിയിരിക്കുന്നത് ഭൂമിയുമാണ്.

കുടുക്ക് 2025 ലെ പ്രധാന താരങ്ങളായ ദുർഗ കൃഷ്ണയും കൃഷ്ണശങ്കറും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഈ പാട്ട് സ്ഥാനം പിടിച്ചു.

ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, സ്വാസിക തുടങ്ങിയവരാണ് കുടുക്ക് 2025ൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.വി കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവർ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ്‌ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

Maaran Video Song From Kudukku 2025 trending on YouTube

Durga Krishna & Krishnasankar Video Song in Kudukku 2025

Leave a Reply

Your email address will not be published. Required fields are marked *

Back to top button