CareerJobs

പഞ്ചായത്ത് സെക്രട്ടറി വിജ്ഞാപനം വന്നു

അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 31

പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്കുള്ള വിജ്ഞാപനം പി സ് സി പ്രസിദ്ധീകരിച്ചു. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ ചുവടെ.

അപേക്ഷിക്കേണ്ട അവസാന തിയതി: ജനുവരി 31

പ്രായം: 36 വയസ്സ് വരെ (02/01/1987 നും 01/01/2005 നും ഇടയില്‍ ജനിച്ചവര്‍)
മറ്റ് പിന്നാക്ക സമുദായങ്ങള്‍, എസ്‌സി/എസ്ടി, ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സാധാരണ പ്രായത്തില്‍ ഇളവിന് അര്‍ഹതയുണ്ട്.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍

ശമ്പളം: 51,409 രൂപ മുതല്‍ 110300 രൂപ വരെ.
പുറമേ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓര്‍ക്കുക.

തെരഞ്ഞെടുപ്പ് രീതി

  1. OMRപരീക്ഷ
  2. ഷോര്‍ട്ട് ലിസ്റ്റിംഗ്
  3. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
  4. വ്യക്തിഗത ഇന്റര്‍വ്യൂ

എങ്ങിനെ അപേക്ഷിക്കാം
പി സ് സി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. (https://thulasi.psc.kerala.gov.in/thulasi/index.php)
അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. ഇതിനകം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
അതിനായി ‘നോട്ടിഫിക്കേഷന്‍’ എന്ന ക്ലിക്ക് ചെയ്ത് ‘571/2023’ എന്ന കാറ്റഗറി നമ്പര്‍ സെര്‍ച്ച് ചെയ്യുക.
‘Apply Now’ എന്നതില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

How to apply Kerala panchayath secretary vacancy? Kerala panchayath secretary recruitment 2024

Back to top button