എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ..
എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ അജോ-പ്രീമ ദമ്പതികളുടെ മകൾ എസ്തേർ അജോയെയാണ്(15) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ആലപ്പുഴ നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി…
പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവൻ.. യുവതി പിടിയിൽ…
പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ.വയസുകാരി സൂര്യയാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി.തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയാണ് സൂര്യ. ഫെബ്രുവരി 16 നായിരുന്നു സംഭവം. കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ…
ശ്വാസംമുട്ടലിന് ചികിത്സക്കെത്തിയ പെണ്‍കുട്ടിക്ക് പേ വിഷബാധ വാക്‌സിന്‍; നഴ്‌സിനെതിരെ നടപടി.. സംഭവം ശാസ്താംകോട്ടയിൽ…
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. പെണ്‍കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയ നഴ്‌സിനെ ചുമതലകളില്‍ നിന്ന് മാറ്റി. പ്രാഥമിക…
മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ; നവവരന്‍ അറസ്റ്റില്‍
എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്റൂമിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്.തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍…
അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും ദാരുണാന്ത്യം…
നഗരൂരില്‍ പുരയിടത്തില്‍ അച്ഛനും മകനും മരിച്ചനിലയില്‍. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60) മകന്‍ അഖിലുമാണ് (35) മരിച്ചത്. സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്‌ക്കെതിരെ കേസെടുത്തു.പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോള്‍ ഇരുവര്‍ക്കും ഷോക്കേറ്റതാകാം…
‘കുടുംബകാര്യങ്ങളുണ്ട്’, വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ്; നിജ സ്ഥിതി അറിയണമെന്ന് സിപിഎം…
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തയാണ് വിവരം. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി…
ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; എണ്ണവില കുതിക്കും…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.…
രണ്ട് പെൺകുട്ടികൾക്ക് വിഷം കലർത്തി നൽകി, പിന്നാലെ അച്ഛൻ ജീവനൊടുക്കി..
ആലപ്പുഴ മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) വിഷം കഴിച്ച് മരിച്ചത്. വിഷം കഴിച്ച രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആറാം ക്ലാസ് വിദ്യാർത്ഥി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ശിവ…
ഒമാൻ തീരത്ത്ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു..
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഒമാന്‍ തീരത്ത് ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മസ്‌കത്തില്‍ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ മരിച്ചത്.ആളില്ലാ ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ എണ്ണ ടാങ്കറിന് തീപിടിക്കുകയായിരുന്നു. എണ്ണ…
യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 550 കടന്നു..
ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. സൈനിക നടപടി രണ്ട് ദിവസം പിന്നിടുമ്പോള്‍ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ…


