പത്തനംതിട്ടയിൽ കാർ നിയന്ത്രണംവിട്ട്‌ ഓടയിലേക്ക്‌ മറഞ്ഞു..

Sabira
0 Min Read

നിയന്ത്രണംവിട്ട കാർ റോഡരികിലിരുന്ന സ്കൂട്ടറുകൾ ഇടിച്ച്‌ തെറിപ്പിച്ച്‌ ഓടയിലേക്ക്‌ മറിഞ്ഞു. പത്തനംതിട്ട നഗരത്തിൽ സ്റ്റേഡിയത്തിന്‌ സമീപം ടി.ബി റോഡിലേക്ക്‌ തിരിയുന്ന ഭാഗത്താണ്‌ അപകടം. സ്റ്റേഡിയം ഭാഗത്തുനിന്ന്‌ വന്ന കാർ ഇടതുഭാഗത്തേക്ക്‌ തിരിയുമ്പോൾ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ ഇരുചക്ര വാഹന വർക്ക്‌ ഷോപ്പിൽ പണി ചെയ്യാനെത്തിച്ച സ്കൂട്ടറുകൾ റോഡിന് സമീപമുണ്ടായിരുന്നു. ഇവ തട്ടിത്തെറിപ്പിച്ചാണ്‌ കാർ ഓടയിലേക്ക്‌ മറിഞ്ഞത്‌. കാറിൽ ഡ്രൈവർ മാത്രമായിരുന്നു. ഇദ്ദേഹത്തിന്‌ പരിക്കില്ല. മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പത്തനംതിട്ട പൊലീസ്‌ സംഭവ സ്ഥലത്തെത്തി.

Share This Article