രാഹുലിന് ആശ്വാസം… ആദ്യ ബലാത്സംഗക്കേസിൽ ജാമ്യം…

Sabira
1 Min Read

ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം.ഹെെക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്ന് അടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതാണ് ഉപാധികളിൽ ഒന്ന്. രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് ചോദ്യം ചെയ്യുക. ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, പരാതിക്കാരിയെയോ മറ്റ് സാക്ഷികളെയോ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം, എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നതാണ് ഉപാധികൾ.

അതേസമയം ആദ്യത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യത്തിൽ സുപ്രധാന പരാമർശങ്ങളുമായി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്ന് കോടതി. ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെയാണ് നടന്നതെന്നും ഹൈക്കോടതി വിലയിരുത്തി. വാട്സാപ്പ് ചാറ്റുകളിൽ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് കോടതി. സമ്മതം ഭീഷണിപ്പെടുത്തി ഉള്ളതാണോ എന്ന് വിചാരണ സമയത്താണ്‌ പരിശോധിക്കപ്പെടേണ്ടതെന്ന് കോ‍ടതി വ്യക്തമാക്കി.

Share This Article