KeralaNews

കേരള പൊലീസ് അക്കാദമിയില്‍ വന്‍മോഷണം; നാണക്കേട്…

തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ വന്‍മോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങള്‍ വില വരുന്ന രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. ഡിസംബര്‍ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു.

നാട്ടുകാരാണ് മരത്തിന്റെ ഒരുഭാഗം മുറിച്ചുമാറ്റിയതില്‍ സംശയം തോന്നി അക്കാദമി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ക്രിസ്മസ് അവധിക്കാലത്താണ് മരം മുറിച്ചത് എന്നാണ് വിവരം.

Related Articles

Back to top button