
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നടപ്പാത തടസ്സപ്പെടുത്തി ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പൊലീസ് കേസ് എടുത്തു. പാളയം മുതല്‍ പുളിമൂട് ജങ്ഷന്‍ വരെ പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അനുമതിയില്ലാതെ ഫ്‌ലെകസ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ബിജെപി ഭരിക്കുന്ന തിരുവന്തപുരം കോര്‍പ്പറേഷന്‍ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ടിരുന്നു. പൊതുസ്ഥലത്ത് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം ഉണ്ട്. പൊതുജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയതിനാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






