നടി അമല പോൾ ഗർഭിണി; മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവച്ച് നടിയും ഭർത്താവും
Amala Paul Maternity Photos
വിവാഹ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ സന്തോഷവാർത്ത പങ്കുവെച്ച് നടി അമല പോൾ. ഗർഭിണിയാണെന്ന വിവരമാണ് നടി ആരാധകരെ അറിയിച്ചിരിക്കുന്നത്. അമല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിയിച്ചത്. ചുവന്ന വസ്ത്രത്തിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ അമല പോൾ പങ്കുവെച്ചിട്ടുണ്ട്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോള്‍ അറിയാം എന്നാണ് മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Amala-Paul-Maternity-Photos-3
കഴിഞ്ഞ വർഷം നവബർ ആദ്യ വാരമായിരുന്നു അമല പോൾ വിവാഹിതയായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.
അമല പോളിന് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നത്. അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ജഗത് ദേശായിയുമായി നടന്നത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. മലയാളത്തിലും ഹിന്ദിയിലുമായി രണ്ട് ചിത്രങ്ങളാണ് അമല പോളിന്‍റേതായി കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത്. മമ്മൂട്ടി നായകനായ മലയാള ചിത്രം ക്രിസ്റ്റഫറും അജയ് ദേവ്ഗണ് നായകനായ ബോളിവുഡ് ചിത്രം ഭോലയും. 2024 ലെ റിലീസുകളില്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ബ്ലെസിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോള്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Amala Paul Maternity Photos