ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു
Dhanush & Aishwaryaa Rajinikanth announce divorce

തമിഴ് സൂപ്പര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും തീരുമാനം അറിയിച്ചത്.
പതിനെട്ട് വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞാങ്ങള്‍ രണ്ട് പാതയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികൾ എന്ന നിലയില്‍ പിരിയാന്‍ തീരുമാനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണം. എന്നാണ് ധനുഷും ഐശ്വര്യ രജനീകാന്തും സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്.
2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ സമയത്ത് ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമാണ് ഉണ്ടായിരുന്നത്. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
ഇവർക്ക് ലിംഗ രാജ, യാത്ര രാജ എന്നി രണ്ട് മക്കളുണ്ട്.
Dhanush & Aishwaryaa Rajinikanth announce divorce