Kerala

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത പെരുനാട് സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമണ്‍ മേലെകുറ്റി വീട്ടില്‍ ജോബി തോമസ് (25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ വച്ച് 2025 ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലാണ് ബലാല്‍ക്കാരമായി ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ. കെ ആര്‍ ഷെമി മോളാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെരുനാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണുവാണ് കേസ് അന്വേഷിക്കുന്നത്.

യുവാവ് കുട്ടിയുമായി കറങ്ങിനടക്കുന്നതു കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും വാര്‍ഡ് മെമ്പര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തി. കൗണ്‍സിലറോട് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button