ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു
Young man died in an accident at Chengannur
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രികനായ യുവാവ് മരിച്ചു. എംസി റോഡിൽ കാരയ്ക്കാട്ട് നടന്ന അപകടത്തിൽ കാർ യാത്രികനായ പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതിൽ രഞ്ജിത് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ കാർ കാരയ്ക്കാട് പെട്രോൾ പമ്പിനു സമീപം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഗുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ തന്നെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചെങ്ങന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പരേതനായ ശ്രീകണ്ഠന്റെയും വിജയമ്മയുടെയും മകനാണ് മരിച്ച രഞ്ജിത്.
A young man died after his car ran out of control and crashed into an electric post in Chengannur.