Kerala

സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ കടപ്ര സ്വദേശികൾ അറസ്റ്റിൽ

സ്ത്രീയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. ലോട്ടറി, നാരങ്ങാവെള്ളകച്ചവടം നടത്തുന്ന തട്ടുകടക്കാരിയെ കടയിലെത്തി പരസ്യമായി അപമാനിക്കുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത യുവാക്കളെ പുളിക്കീഴ് പോലീസ് ഉടനടി പിടികൂടി.

ആലപ്പുഴ സ്വദേശിനിയും കടപ്രയിൽ വാടകയ്ക്ക് താമസിച്ച് തട്ടുകട നടത്തുന്നയാളുമായ സ്ത്രീക്ക് നേരേ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ്‌ പ്രതികളുടെ കയ്യേറ്റം ഉണ്ടായത്. കടപ്ര നിരണം കറ്ററപ്പടി വീട്ടിൽ അജു എം മാത്യു (30), കടപ്ര നിരണം ഇലഞ്ഞിമാം പള്ളത്ത് അമ്പലത്തിന് സമീപം ഇലഞ്ഞിമാം പള്ളത്ത് വീട്ടിൽ അഭിജിത്ത് (28) എന്നിവരെയാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.

പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ കെ സുരേന്ദ്രൻ, സതീഷ് കുമാർ,എസ് സി പി ഓ സുദീപ്, സി പി ഓമാരായ സച്ചിൻ , രഞ്ജു, അഖിൽ, സന്ദീപ്, നവീൻ, റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Back to top button