Kerala

കഞ്ചാവും എംഡിഎംഎയുമായി വ്ലോഗർ പിടിയിൽ

Youtube Vlogger arrested with drugs at Kalady

എറണാകുളം: കോളജ് വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുവതിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ്, 2.781 ഗ്രാം എംഡിഎംഎ എന്നിവ പിടികൂടി. ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു സ്വാതി കൃഷ്ണ. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Youtube Vlogger arrested with drugs at Kalady

Related Articles

Back to top button