Kerala

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; ഡ്രൈവർ മരിച്ചു

നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്

മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയിൽ നിന്നും വന്ന അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. 25 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത് അപകടത്തില്‍ നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

The mini-bus in which the Ayyappa devotees were travelling lost control and overturned

Related Articles

Back to top button