Kerala
തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം
തിരുവല്ല: തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക്
വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ബസ് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.