IndiaKerala

3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

ന്യുൂഡല്‍ഹി: രാജ്യത്ത് 3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേര്‍ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ 467 പേര്‍ക്കും, ഡല്‍ഹിയില്‍ 375 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 265, കര്‍ണാടകയില്‍ 234 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 2025 ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ അഞ്ചു പേരും, ഡല്‍ഹിയില്‍ രണ്ടു പേരും കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button