Kerala
ബ്യൂട്ടി പാര്‍ലറിൽ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉടമ അറസ്റ്റില്‍
പാര്‍ലറിലെത്തിയ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒറ്റയ്ക്ക് പാര്‍ലറിലെത്തിയ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഓടിരക്ഷപ്പെട്ട യുവതി ഉടൻ തന്നെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പ്രതിയുടെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
Beauty parlour owner arrested in sexual assault case