Kerala

തിരുവല്ല റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ

തിരുവല്ല : റെയിൽവെ സ്റ്റേഷനിൽ വെച്ച് യാത്രക്കാരിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ. ചെന്നൈയിലേക്ക് യാത്ര പോകുന്നതിന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല കവർന്ന പ്രതി പിടിയിൽ. തിരുവല്ല കുറ്റൂർ സ്വദേശിയായ 41 കാരൻ ആണ് പിടിയിലായത്.

പ്രതി യാത്രക്കാരിക്കൊപ്പം വണ്ടിക്കുള്ളിൽ കയറുകയും ഉടൻ തന്നെ മാല പൊട്ടിച്ച് പുറത്തേക്ക് ചാടി ചെങ്ങന്നൂർ ഭാഗത്തേക്ക് ട്രാക്ക് വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുവല്ല റെയിൽവെ സ്റ്റേഷനിൽ സംഭവം നടന്നത്. തിരുവല്ല റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും ഓട്ടോ തൊഴിലാളികളുടേയും സമയോചിതമായ ഇടപെടൽ മൂലം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയെ ചെങ്ങന്നൂർ ആർ പി എഫ് സബ് ഇൻസ്പെക്ടർ എസ്‌ സുരേഷ് അറസ്റ്റ് ചെയ്ത് റെയിൽവേ പോലീസിന് കൈമാറി.

Related Articles

Back to top button