Kerala

കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷാണ് വെട്ടി കൊന്നത്. പ്രതി ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ .

കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുട വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button