Wedding

ഷിയാസ് കരീം വിവാഹിതനാകുന്നു

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. മോഡലായ ഷിയാസ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ്.

ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്ന് ഷീയാസ് അറിയിച്ചിരിക്കുന്നത് . തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സേവ് ദ ഡേറ്റ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ഫോട്ടോഷൂട്ടിന്റെ ബി.‌ടി.എസും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്.

shiyas-kareem-save-the-date-9

shiyas-kareem-save-the-date-9
Picture 1 of 9

നവംബർ 25നാണ് വിവാഹം എന്നുമാത്രമാണ് ചിത്രത്തിലുള്ളത്. പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഷിയാസ് സൂചിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഷിയാസ് വിവാഹിതനാകാൻ പോകുകയാണെന്ന് അറിയിച്ചിരുന്നു. ദുബായിൽ വച്ച് വിവാഹനിശ്ചയവും നടന്നെങ്കിലും പിന്നീട് ഈ ബന്ധം ഉപേക്ഷിക്കപ്പെട്ടു.

Related Articles

Back to top button