PhotosWedding

താരപുത്രി മാളവിക ജയറാം വിവാഹിതയായി

Malavika Jayaram Wedding Photos

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. നവനീത്‌ യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടാണ്. പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.

ഗുരുവായൂരിൽ വച്ച് ഇന്ന് രാവിലെ 6.15 ന് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 10.30 മുതൽ തൃശൂർ ഹയാത്ത് ഹോട്ടലിൽ വിവാഹ വിരുന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

Malavika-Jayaram-Wedding-Photos-1

Malavika-Jayaram-Wedding-Photos-1
(adsbygoogle = window.adsbygoogle || []).push({});
Picture 1 of 5

കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ നവംബറിൽ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെയും മോഡൽ തരിണി കലിംഗരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.

Photos (c): insta/_whiteline_photography

Related Articles

Back to top button