Kerala
മാന്നാറിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം: മാതാവ് അറസ്റ്റിൽ
മാന്നാറിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. കുന്നത്തൂര്‍ സ്വദേശി അനീഷയെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി.