Kerala
പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ് കുഞ്ഞുങ്ങളുമായി കടന്നുകളഞ്ഞു
പത്തനംതിട്ട: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞി കോട്ടമലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 28-കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് വാവ വിജയന്‍ ഒളിവിലാണ്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.
അശ്വതിയെ ആക്രമിച്ച ശേഷം വാവ വിജയന്‍ രണ്ട് കുഞ്ഞുങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം സ്വദേശി വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയില്‍ വാകടയ്ക്ക് താമസിക്കുകയാണ്. ബെംഗളൂരുവിലായിരുന്ന വാവ വിജയന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.