Kerala
തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
MBBS student died at Thiruvalla private medical college
പത്തനംതിട്ട: തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീണത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല്‍ വഴുതി വീണതാണെന്നും പോലീസ് പറഞ്ഞു.
MBBS student died at Thiruvalla private medical college