കോട്ടയം: നീണ്ടൂരിൽ ഫാമിലെ കുളത്തിൽ ഏഴു വയസുകാരൻ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്കായി കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി- ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
കുട്ടി കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കുടുംബാംഗങ്ങളായ ഏഴു പേരാണ് വിനോദയാത്രയ്ക്കായി നീണ്ടൂർ ഫാമിൽ എത്തിയിരുന്നത്.
A seven-year-old boy drowned in a pond in Kottayam