ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായിക സണ്ണി ലിയോൺ
Sunny Leone to join Sreesanth in his Bollywood Movie Patta
ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍ എത്തുന്നു. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് നിര്‍മിക്കുന്ന പട്ടാ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ഒരു സിബിഐ ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. സി ബി ഐ ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി ലിയോണായിരിക്കും.
ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും പട്ടായിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം പ്രകാശ് കുട്ടി, എഡിറ്റിംഗ് സുരേഷ് യു.ആർ.എസ്, സംഗീതം സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിംഗ് രതിൻ രാധാകൃഷ്ണൻ, കോറിയോഗ്രാഫി ശ്രീധർ, കലസജയ് മാധവൻ, ഡിസൈൻസ് ഷബീർ, പി ആർ ഓ അജയ് തുണ്ടത്തിൽ.
Sunny Leone to join Sreesanth in his Bollywood movie Patta