Movies

പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു.32 വയസായിരുന്നു. ഇന്നലെ രാത്രിയോടെ അർബുദ ബാധയെ തുടർന്നാണ് അന്ത്യം. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം മരണത്തിനു കീഴടങ്ങിയതായി ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ മാനേജർ അറിയിച്ചു.

‘‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത മാനേജർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകർ നടുക്കം രേഖപ്പെടുത്തി.

Related Articles

Back to top button