Kerala

റാന്നി സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചരവയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: റാന്നി സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ അഞ്ചരവയസ്സുകാരൻ മരിച്ചു. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്കൂൾ വിദ്യാർഥി അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ പി.വർഗീസാണ് (6) മരിച്ചത്.

സ്കൂളിൽ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കൈക്കുഴ പിടിച്ചിടുന്നതിനു മുന്നോടിയായി അനസ്തേഷ്യ നൽകിയിരുന്നു. വൈകാതെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇന്നലെ വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീണതിനെ തുടർന്ന് ആരോണിന്റെ വലതു കൈമുട്ടിന്റെ ഭാ​ഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കൂടി കുഞ്ഞിനെയും റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ രാത്രി പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചത്. അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തു.

Related Articles

Back to top button