MoviesVideos

പകലും പാതിരാവും ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി

Pakalum Ravum Video Song Released

പകലും പാതിരാവും ചിത്രത്തിലെ മനമേലെ പൂവിതളായി എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി.കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായുള്ള ചിത്രം മാര്‍ച്ച്‌ 3ന് തിയറ്ററുകളിൽ എത്തും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് നിര്‍മിക്കുന്നത്.

നിഷാദ് കോയയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം, മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും . വി സി പ്രവീണ്‍ , ബൈജു ഗോപാലന്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.

ക്രിസ്റ്റഫര്‍, ഓപ്പറേഷന്‍ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് , നിരവധി തമിഴ് ചിത്രങ്ങള്‍ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം , ഗാനങ്ങള്‍ സ്റ്റീഫന്‍ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു.

Related Articles

Back to top button