MoviesVideos

ഓൺലൈനിൽ തരംഗമായി ‘അഞ്ചക്കള്ളകോക്കാൻ’ ട്രെയ്‌ലർ

ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലറാണ് അഞ്ചക്കള്ളകോക്കാൻ. കേരള – കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴി ഇന്നലെ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡി പശ്ചാത്തലമുള്ള കളർഫുൾ ആക്ഷൻ ത്രില്ലർ ആണ് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൺ വ്യൂസ് ആണ് ട്രെയ്‌ലര്‍ നേടിയിരിക്കുന്നത്. ചിത്രം മാർച്ച്‌ 15 ന് തിയറ്ററുകളിൽ എത്തും. അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ.

ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങി സുലൈഖ മൻസിൽ വരെ 7 സിനിമകൾ ഇതുവരെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.

ലുക്മാൻ അവറാൻ, ചെമ്പൻ വിനോദും കൂടാതെ മണികണ്ഠൻ ആർ ആചാരി, മേഘ തോമസ്, മെറിൻ മേരി ഫിലിപ്പ്, സെന്തിൽ കൃഷ്ണ, ശ്രീജിത്ത് രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അണിനിരക്കുന്നു. വെസ്റ്റേൻ രീതിയിലാണ് ചിത്രത്തിന്റെ മുഴുനീള ട്രീറ്റ്‍മെന്‍റ് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകാൻ സാധിക്കുന്നത്.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്ന് രചിച്ചിരിക്കുന്നു. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം. എഡിറ്റിങ്ങ് രോഹിത് വി. എസ്. വാര്യത്ത്.

Related Articles

Back to top button