മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ റാക്ക് ഗാനം പുറത്തിറങ്ങി

helloadminkerala
0 Min Read

മോഹൻലാൽ ആലപിച്ച മലൈക്കോട്ടൈ വാലിബനിലെ റാക്ക് ഗാനം പുറത്തിറങ്ങി. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ യൂട്യൂബിൽ കൂടി പുറത്തുവിട്ടത്. മലൈക്കോട്ടെ വാലിബനിലെ പുറത്ത് ഇറങ്ങുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്.

റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ്. പ്രശാന്ത് പിള്ളയാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവും. 2024 ജനുവരി 25-ന് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേത്തും.

Raak song sung by Mohanlal in Malaikottai Vaaliban released

Share This Article