Kerala

മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

മകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കടയിൽ വച്ച് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രനാണ് (65) മകൻ അഖിലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉച്ചയ്ക്ക് 2 മണിയോടെയാണ് രവീന്ദ്രന്റെ മൂന്നാം കുറ്റിയിൽ ഉള്ള സിറ്റി മാക്സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വെച്ച് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

Son killed father at Kollam

Related Articles

Back to top button