Videos

മരക്കാർ പുതിയ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി

Marakkar: Lion of the Arabian Sea Grand Trailer Released

മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ഡിസംബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിൻറെ ഒരുക്കങ്ങളിലാണ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ അണിയറപ്രവർത്തകരും മോഹൻലാൽ ഫാൻസും. അറുന്നൂറിലധികം ഫാൻസ്‌ ഷോയുമായി ചിത്രം വലിയ രീതിയിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മരക്കാർ സിനിമയുടെ ട്രെയ്‌ലർ ഇന്ന് നാല് മണിക്കാണ് റിലീസ് ചെയ്തത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനിയും ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റ്‌സും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നിവയിൽ അവാര്‍ഡുകള്‍ നേടി മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

Marakkar: Lion of the Arabian Sea Grand Trailer Released

Back to top button
error: