MoviesVideos

കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനം പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തിറങ്ങി. മാഹഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായി. ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തും. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് മനോഹരമായ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ – ഗായക സംഘത്തിൻ്റെ രംഗപ്രവേശം… ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ … ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം.

കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു, സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറക്കൽ. ഗാനങ്ങൾ – സജിൽ ശ്രീകുമാർ. നാടൻപാട്ട് – മണികണ്ഠൻ. സംഗീതം – ശ്രീജു ശ്രീധർ. ഛായാഗ്രഹണം – ലോവൽ എസ്. എഡിറ്റിംഗ് – രാജാ മുഹമ്മദ്. കലാസംവിധാനം – രാധാകൃഷ്ണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി. പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ, വാഴൂർ ജോസ്. ഫോട്ടോ – ശാലു പേയാട്.

Related Articles

Back to top button