Kerala
സഹ സംവിധായികയെ പീഡിപ്പിച്ചെന്ന് പരാതി; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: അവസരം വാഗ്ദാനം ചെയ്ത് സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കും സുഹൃത്ത് വിജിത്ത് വിജയകുമാറിനുമെതിരെ കേസ്. മാവേലിക്കര സ്വദേശിയുടെ പരാതിയിൽ മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് പരാതി. ഓർമ്മ, നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണി ആണെന്നും ആരോപണമുണ്ട്.
വിജിത്ത് രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്. മാവേലിക്കര സ്വദേശിയായ സഹ സംവിധായിക ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.