നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഇരട്ട ജീവപര്യന്തം..

Sabira
0 Min Read

ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.2024 മെയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം.കളക്‌ഷൻ കഴിഞ്ഞ് അമ്പിളി സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർത്തു. 17 പ്രാവശ്യമാണ് അമ്പിളിയെ രാജേഷ് കുത്തിയത്.

Share This Article