സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി. അമേരിക്കയിൽ താമസമാക്കിയ പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ബിഗ് ബോസ് മത്സരാർത്ഥിയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് താരം വിവാഹവാർത്ത വെളിപ്പെടുത്തിയത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോയും ചില ഫോട്ടോകളും അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.
Archana-Suseelan-Wedding-Photos-2
നിറയെ പൂക്കളുള്ള ലെഹംഗ അണിഞ്ഞാണ് വിവാഹത്തിനു അർച്ചന എത്തിയത്. നിരവധി പേരാണ് വധൂവരൻമാർക്ക് ആശംസ അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുന്നത്.