ബോളിവുഡ് താരജോടികളായ കത്രീന കെയ്ഫും വിക്കി കൗശലും ഡിസംബർ 9 ന് വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ സവായ് മധോപുരിലുള്ള ബർവര ഫോർട്ട് ആഡംബര ഹോട്ടലിലായിരുന്നു വിവാഹം.
കത്രീന ചുവപ്പ് ലെഹങ്കയണിഞ്ഞും കൗശൽ ഇളം മഞ്ഞ നിറത്തിലുള്ള ഷേർവാണി അണിഞ്ഞുമാണ് വിവാഹത്തിന് എത്തിയത്. വിവാഹശേഷം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ആണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കത്രീനയും കൗശലും ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു.
കൂടുതൽ ഫോട്ടോസ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Katrina Kaif and Vicky Kaushal Wedding