Wedding

നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരാവുന്നു

Mouni Roy to tie knot with Malayali Banker Suraj Nambiar

നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളികൾക്ക് വളരെ സുപരിചിതയായ മൗനി റോയ് മലയാളിയായ സൂരജ് നമ്പ്യാരെ ആണ് വിവാഹം കഴിക്കുന്നത്. ദുബായില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയ സൂരജ് ബെംഗളൂരു സ്വദേശിയാണ്. നാഗകന്യകയായി മിനി സ്‌ക്രീനിൽ എത്തിയതോടെ ആണ് മൗനി റോയിയെ മലയാളി ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.

2022 ജനുവരി 27ന് ഗോവയില്‍ വച്ചാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം ഉള്ളത്.

ജനുവരി 28ന് ആണ് സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കള്‍ക്കുമായുള്ള പാര്‍ട്ടി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചടങ്ങുകള്‍.

യുഎഇയില്‍ താമസമാക്കിയ സൂരജ് നമ്പ്യാരും മൗനിയും തമ്മില്‍ 2019 മുതല്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ സുഹൃത്തുക്കള്‍ക്കായി ഗോവയില്‍ വച്ച് മൗനി തന്റെ ബാച്ചിലര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

നാഗകന്യകയുടെ വിജയത്തിന് പിന്നാലെ താരം നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം. നിലവില്‍ ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ് മൗനി.

Mouni Roy to tie knot with Malayali Banker Suraj Nambiar

Related Articles

Back to top button