Kerala
എ.ഐ ക്യാമറകൾ പണി മുടക്കില്ല; കെല്‍ട്രോണിന് കരാര്‍തുക കൈമാറാൻ ഉത്തരവ്
9.3 കോടി രൂപ കൈമാറാൻ ഉടൻ ഉത്തരവിറങ്ങും
എ.ഐ ക്യാമറകൾ പണി മുടക്കില്ല. കാമറകളുടെ മേൽനോട്ട ചുമതലയുള്ള കെൽട്രോണിന് കുടിശിക തുക നൽകാൻ ധനവകുപ്പ് ഉത്തരവിനെ തുടർന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു.
ആദ്യ മൂന്ന് മാസത്തെ കരാർ തുകയായ 9 കോടി മുപ്പത് ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പണം കൈമാറിക്കൊണ്ട് ഗതാഗത കമ്മീഷണർ ഉടൻ ഉത്തരവിറക്കും.
പ്രവർത്തനം തുടങ്ങി ആറ് മാസമായിട്ടും കരാർ തുക നൽകാത്തതിൽ പ്രതിഷേധിച്ച് കെൽട്രോൺ കൺട്രോൾ റൂമുകളിൽ നിന്ന് 44 ജീവനക്കാരെ പിൻവലിക്കുകയും ദിവസവും അയക്കുന്ന പിഴ നോട്ടീസുകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഇതാടെ എ ഐ ക്യാമറകൾ നോക്കുകുത്തിയാകുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പണം അനുവദിക്കാൻ തീരുമാനിച്ചത്.
AI cameras don’t stop working; an Order was given to transfer the contract amount to Keltron