Kerala

വെള്ളിമൂങ്ങകളെ കൂട്ടിൽ സൂക്ഷിച്ചിരുന്നയാൾ പിടിയിൽ

The man who kept the silver owls in the cage was arrested

കടയ്ക്കൽ: വെള്ളിമൂങ്ങകളെ പിടികൂടി കൂട്ടിൽ സൂക്ഷിച്ചിരുന്ന മുക്കുന്നം നവാസ് മൻസിലിൽ ബൈജു എന്ന നവാസി (49)നെ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് നവാസിനെ കടയ്ക്കൽ പൊലീസ് പിടികൂടിയത്. രണ്ടു വെള്ളി മൂങ്ങയെ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെത്തി.

വീടിന് സമീപം കാക്ക ആക്രമിച്ചപ്പോൾ എടുത്തു കൂട്ടിൽ സൂക്ഷിച്ചിതാണെന്നാണു നവാസ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വനംവകുപ്പ് അന്വേഷണത്തിന് ശേഷം നവാസിനെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The man who kept the silver owls in the cage was arrested.

Related Articles

Back to top button