Kerala
സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; മുപ്പതോളം പേർക്ക് പരിക്ക്
തലയോലപ്പറമ്പ്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ട് 7.15ഓടെ കോട്ടയം എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംക്‌ഷനിലാണ് അപകടം നടന്നത്.
എറണാകുളത്തുനിന്നും ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപെട്ടത്. ബസിന്റെ ഡ്രെെവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയകേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.