കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ…

ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് ( 92 വയസ് ) പത്മശ്രീ. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്കാരം നൽകിയത്. വനവൽക്കണം പ്രവർത്തനങ്ങൾ നടത്തിയ ദേവകി അമ്മ, മൂവായിരത്തോളം അപൂർവ ഔഷധസസ്യങ്ങൾ സംരക്ഷിച്ചിരുന്നു.ദേവകി അമ്മയെ രാജ്യം വനമിത്ര പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. അൺസങ് ഹീറോസ് വിഭാഗത്തിൽ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം നൽകിയിട്ടുള്ളത്.
കർണാടകയിലെ സാമൂഹിക പ്രവർത്തകൻ അങ്കെ ഗൗഡ, അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.






