
സ്ത്രീ വേഷത്തില്‍ എത്തി യുവാവ് മാല മോഷ്ടിച്ചു. എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞാണ് കള്ളന്‍ വീട്ടിലെത്തിയത്. വിവരങ്ങള്‍ തിരക്കുന്നതിനിടെ യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു.വീട്ടില്‍ യുവതിയല്ലാതെ മറ്റ് ആരും ആ സമയത്ത് ഉണ്ടായിരുന്നില്ല. സ്ത്രീ വേഷത്തിലെത്തിയതുകൊണ്ട് സംശയവും തോന്നിയില്ല. എഫ്‌ഐആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ യുവതിയുടെ കഴുത്തലണിഞ്ഞ മാല മോഷ്ടാവ് പൊട്ടിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന വളയും ഊരിയെടുത്തു.
മലപ്പുറം വെട്ടിച്ചിറയിൽ ആണ് സംഭവം.കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് വീട്ടിൽ കയറിയുള്ള മോഷണത്തിന്‍റെ നടുക്കത്തിലാണ് നാട്ടുകാർ. എസ് ഐ ആറിന്‍റെ പേരിൽ വീട്ടിലെത്തിയ പ്രതി വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. എസ് ഐ ആർ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവർച്ചയും.
എത്തിയ ആളുടെ സ്വഭാവം മാറിയതോടയൊണ് പുരുഷന്‍ ആണെന്ന് വ്യക്തമായത്. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് യുവതിയെ ആക്രമിക്കുകയും ചെയ്തു. ദേഹാമസകലം പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.






