നെറ്റിയിലും താടിയിലും മുറിവ്, വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍.. ദുരൂഹത…
കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കൊയിലാണ്ടി പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണ്. ശ്രീനന്ദയുടെ…
പത്തനംതിട്ടയിൽ കാർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറഞ്ഞു..
നിയന്ത്രണംവിട്ട കാർ റോഡരികിലിരുന്ന സ്കൂട്ടറുകൾ ഇടിച്ച് തെറിപ്പിച്ച് ഓടയിലേക്ക് മറിഞ്ഞു. പത്തനംതിട്ട നഗരത്തിൽ സ്റ്റേഡിയത്തിന് സമീപം ടി.ബി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടം. സ്റ്റേഡിയം ഭാഗത്തുനിന്ന് വന്ന കാർ ഇടതുഭാഗത്തേക്ക് തിരിയുമ്പോൾ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ ഇരുചക്ര വാഹന വർക്ക് ഷോപ്പിൽ…
‘ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തി’; ആരോപണവുമായി ബിജെപി നേതാവ്..
കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഐഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്‍. ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുരുതര ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍…
നിയമസഭാ തെരഞ്ഞടുപ്പ് വിഷുവിന് ശേഷം?; പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരം..
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ്…
റാപ്പർ വേടനും നവമിയും വിവാഹിതരായി
തൃശൂർ: പ്രശസ്ത റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും വിവാഹിതരായി. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകുന്നത്. തികച്ചും ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ആചാരപരമായ ആഘോഷങ്ങൾക്ക് പകരം ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ്…
പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി; 40 വയസ് വരെ അപേക്ഷിക്കാം..
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി…
കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി..
കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്.സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം കണ്ടത്. പൊക്കിള്‍കൊടിയോട് കൂടിയ കുഞ്ഞിന്റെ…
ശബരിമലയിൽ ഇനി വല്ലതും ബാക്കിയുണ്ടോ? പരിഹാസവുമായി സുപ്രീം കോടതി..
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും ചോദ്യവുമായി സുപ്രീംകോടതി. ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി സുപ്രീംകോടതി മാർച്ച് ഒൻപതിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് കേസ്…
സൂക്ഷിക്കണേ!, സംസ്ഥാനത്ത് നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; കോന്നിയിൽ ഉൾപ്പടെ ജാഗ്രത..
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക ഉള്ളത്. ഈ പ്രദേശങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക എട്ടാണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ…
കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ സ്വർണവില..
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. രാവിലെ 09:20 ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 എന്ന നിലയിലെത്തി. 18…


