Life StyleMoviesNewsWedding

ഇനി ജീവിതത്തിലും അവർ ഒരുമിച്ച്; വിവാഹ ഫോട്ടോകൾ പങ്കിട്ട് വിജയ് ദേവരക്കൊണ്ട..

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായിരിക്കുകയാണ്. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. ഫോട്ടോകൾക്കെല്ലാം വിലക്ക്‌ ഏർപ്പെടുത്തിയിരുന്നതിനാൽ ഇരുവരുടേയും വിവാഹ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട.

“ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നൽ ഉണ്ടാക്കുന്ന വിധത്തിൽ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു. അവൾ എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കിൽ എന്റെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്ന് തോന്നി. അവൾ എന്നോടൊപ്പം വ്യായാമങ്ങൾ ചെയ്തിരുന്നെങ്കിൽ എന്റെ വ്യായാമങ്ങൾ കൂടുതൽ രസകരവും അയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി”, എന്നായിരുന്നു വിജയ് ദേവരക്കൊണ്ട ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

അതേസമയം എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് രശ്മിക ഫോട്ടോ പങ്കുവെച്ച് ഹൃദയം തൊടുന്ന വാക്കുകൾ കുറിച്ചത്. രശ്മികയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു! മിസ്റ്റർ വിജയ് ദേവരകൊണ്ട!! യഥാർഥ പ്രണയം എന്താണെന്ന് എനിക്ക് മനസ്സിലാക്കിത്തന്ന വ്യക്തി. സമാധാനമായിരിക്കുക എന്നാൽ എന്താണെന്ന് എനിക്ക് കാട്ടിത്തന്ന വ്യക്തി.” ഈ പ്രണയം ഒരു വ്യക്തി എന്ന നിലയിൽ തന്നെ എങ്ങനെ രൂപപ്പെടുത്തി എന്നും രശ്മിക വിവരിച്ചു. “എന്നും ആകാൻ ആഗ്രഹിച്ചിരുന്ന ആ സ്ത്രീയായി ഇന്ന് ഞാൻ മാറിയിരിക്കുന്നു. കാരണം നീയാണ് അവളെ ഇന്നത്തെ രീതിയിൽ വളർത്തിയത്. ഇപ്പോൾ എന്റെ നേട്ടങ്ങൾക്കും പോരാട്ടങ്ങൾക്കും സന്തോഷത്തിനും സങ്കടത്തിനും ജീവിതത്തിനും എല്ലാം കൂടുതൽ അർഥം കൈവന്നിരിക്കുന്നു. കാരണം ഇതിനെല്ലാം സാക്ഷിയായി, ഇതിന്റെയെല്ലാം വലിയൊരു ഭാഗമായി നീ കൂടെയുണ്ട്,” രശ്മിക കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button