ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന; മുന്നില്‍ ചാലക്കുടിയും ചങ്ങനാശേരിയും

helloadminkerala
1 Min Read

തിരുവനന്തപുരം: ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന ഇത്തവണയും. ക്രിസ്മസ്അനുബന്ധിച്ചു മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്.

ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യ വില്പന ആണ് നടന്നത്. ഈ വര്‍ഷം 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഇത്തവണ ചാലക്കുടിയില്‍ 63,85,290 രൂപയുടെ മദ്യം വിറ്റു മുന്നിൽ എത്തിയപ്പോൾ ചങ്ങനാശേരിയാണു രണ്ടാം സ്ഥാനത്ത്. ഇവിടെ 62,87,120 രൂപയുടെ മദ്യവില്‍പന നടന്നു. ഇരിങ്ങാലക്കുട (62,31,140 രൂപ), പവര്‍ഹൗസ് ഔട്ട്‌ലെറ്റ് (60,08,130), നോര്‍ത്ത് പറവൂര്‍ (51,99,570) എന്നിങ്ങനെയാണു വില്‍പന.

Bevco hits record liquor sales during Christmas

TAGGED:
Share This Article