Kerala
കുറിച്ചിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി യാത്രക്കാരന് പരിക്ക്
Car accident at Kurichi
കോട്ടയം: കുറിച്ചിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറി യാത്രക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. കുറിച്ചിൽ പ്രവർത്തിക്കുന്ന നിള ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്.
അപകടത്തിൽ ഹോട്ടലിന്റെ മുൻവശം തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നു കരുതുന്നു. കാറിനുള്ളിൽ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
Car accident at Kurichi