സംവിധായകൻ മേജർ രവിയും പിണറായിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് സി.രഘുനാഥും ബിജെപിയിൽ
Major Ravi and C. Raghunath joined BJP
ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി യും കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ ഡൽഹിയിൽ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കൂടെയുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ കേരളത്തിൽ നിന്നും പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയാണ് സി.രഘുനാഥ്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടു നീണ്ട കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചാണ് ബിജെപിയിൽ ചേർന്നത്.
Major Ravi and C. Raghunath joined BJP